Share this Article
കേരള ബ്ലാസ്റ്റേഴ്‌സ് ഇന്നിറങ്ങും
വെബ് ടീം
posted on 12-04-2023
1 min read
Kerala Blasters FC match Today

ഹീറോ സൂപ്പര്‍ കപ്പില്‍ ജയം തുടരാന്‍ കേരള ബ്ലാസ്റ്റേഴ്‌സ് ഇന്നിറങ്ങും. ശ്രീനിധി ഡെക്കാനാണ് എതിരാളികള്‍.ആദ്യ മത്സരത്തില്‍ ഐലീഗ് ചാമ്പ്യന്‍മാരായ റൗണ്ട് ഗ്ലാസ് പഞ്ചാബിനെ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക് പരാജയപ്പെടുത്തിയതിന്റെ ആത്മവിശ്വാസത്തിലാണ് ബ്ലാസ്റ്റേഴ്‌സ് ഇറങ്ങുന്നത്.

ഗ്രൂപ്പ് എയില്‍ മുന്നിലാണ് ബ്ലാസ്റ്റേഴ്‌സ്. അതേസമയം കരുത്തരായ ബെംഗളൂരു എഫ് സിയെ സമനിലയില്‍ തളച്ചാണ് ശ്രീനിധി ഡെക്കാന്‍ രണ്ടാം മത്സരത്തിനിറങ്ങുന്നത്.

വൈകിട്ട് അഞ്ച് മണിക്കാണ് മത്സരം. ഗ്രൂപ്പ് എയിലെ മറ്റൊരു മത്സരത്തില്‍ റൗണ്ട് ഗ്ലാസ് പഞ്ചാബും ബെംഗളൂരു എഫ് സിയും ഏറ്റുമുട്ടും.ആദ്യ ജയമാണ് ഇരു ടീമുകളും ലക്ഷ്യമിടുന്നത്. വൈകിട്ട് 8.30നാണ് മത്സരം. കോഴിക്കോട് ഇഎംഎസ് സ്‌റ്റേഡിയത്തിലാണ് രണ്ട് മത്സരങ്ങളും നടക്കുക

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories