ഐപിഎല്ലില്‍ തുടര്‍ച്ചയായ നാലാം ജയവുമായി ചെന്നൈ സൂപ്പര്‍ കിംഗ്‌സ്. ഹോം മത്സരത്തില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെ ഏഴ് വിക്കറ്റിന് തകര്‍ത്താണ് ചെന്നൈ തുടര്‍ച്ചയായ നാലാം ജയം സ്വന്തമാക്കിയത്. ആദ്യം ബാറ്റ് ചെയ്ത ഹൈദരാബാദ് 20 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 134 റണ്‍സ് നേടി.