ഐപിഎല്ലില്‍ ഇന്ന് മുംബൈ ഇന്ത്യന്‍സ് സണ്‍ റൈസേഴ്സ് ഹൈദരാബാദിനെ നേരിടും. ഹാട്രിക് ജയം തേടിയാണ് ഇരുവരും എത്തുന്നത്. സൂര്യകുമാര്‍ യാദവ് ഫോമിലെത്തിയത് മുംബൈക്ക് ആശ്വാസമാണ്. കാമറൂണ്‍ ഗ്രീനിന്റെയും ടിം ഡേവിഡിന്റെയും പ്രകടനം മധ്യനിരയില്‍ നിര്‍ണായകം. അതേസമയം ഹാരി ബ്രൂക്കും എയ്ദന്‍ മാര്‍ക്രവും റണ്‍സ് കണ്ടെത്തുന്നത് ഹൈദരാബാദിന് പ്രതീക്ഷയാണ്. മായങ്ക് മാര്‍ക്കണ്ഡെയും മാര്‍കോ ജാന്‍സനും ഭുവനേശ്വര്‍ കുമാറും ഉമ്രാന്‍ മാലികും ഉള്‍പ്പെട്ട ബൗളിംഗ് നിരയും ശക്തം. തുടര്‍പരാജയങ്ങള്‍ക്കു ശേഷം ട്രാക്കില്‍ തിരിച്ചെത്തിയ ഇരുവരും ഏറ്റുമുട്ടുമ്പോള്‍ ആവേശപ്പോരു തന്നെ പ്രതീക്ഷിക്കാം. വൈകിട്ട് 7.30ന് ഹൈദരബാദ് രാജീവ് ഗാന്ധി ഇന്റര്‍നാഷണല്‍ സ്റ്റേഡിയത്തിലാണ് മത്സരം.