രാജസ്ഥാന്‍ റോയല്‍സിനെതിരായ നിര്‍ണായക മത്സരത്തില്‍ തകര്‍പ്പന്‍ വിജയവുമായി റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂര്‍. 7 റണ്‍സിനാണ് ആര്‍സിബി സ്വന്തം മൈതാനത്ത് റോയല്‍സിനെ പരാജയപ്പെടുത്തിയത്. നിശ്ചിത ഓവറില്‍ 9 വിക്കറ്റ് നഷ്ടത്തില്‍ ആര്‍സിബി 189 റണ്‍സെടുത്തപ്പോള്‍ രാജസ്ഥാന്‍ റോയല്‍സിന് 6 വിക്കറ്റ് നഷ്ടത്തില്‍ 181 റണ്‍സെടുക്കാനേ സാധിച്ചുളളൂ. 100 റണ്‍സിന് മുകളില്‍ കൂട്ടുകെട്ടുണ്ടാക്കിയ ക്യാപ്റ്റന്‍ ഫാഫ് ഡു പ്ലസിസ്, ഗ്ലെന്‍ മാക്‌സ്വെല്‍ ദ്വയമാണ് ബാംഗ്ലൂരിനെ കൂറ്റന്‍ സ്‌കോറിലേക്കെത്തിച്ചത്. അതേസമയം മറ്റൊരു മത്സരത്തില്‍ കൊല്‍ക്കത്തയെ അവരുടെ തട്ടകത്തിലെത്തിച്ച് അട്ടിമറിച്ച് ചെന്നൈ സൂപ്പര്‍ കിങ്സ്. ചെന്നൈയുടെ 235നെതിരെ കെകെആര്‍ 8 വിക്കറ്റ് നഷ്ടത്തില്‍ 186 റണ്‍സ് മാത്രമാണ് നേടിയത്. സ്വന്തം തട്ടകത്തില്‍ കെകെആറിന് 46 റണ്‍സ് തോല്‍വി വഴങ്ങേണ്ടി വന്നു.