ഐപിഎല്ലില്‍ ഇന്ന് രണ്ട് മത്സരങ്ങള്‍. ആദ്യ മത്സരത്തില്‍ ലക്നൗ സൂപ്പര്‍ ജയ്ന്റ്സും ഗുജറാത്ത് ടൈറ്റന്‍സും തമ്മില്‍ ഏറ്റുമുട്ടും. ഏകനാ സ്പോര്‍ട്സ് സിറ്റി സ്റ്റേഡിയത്തില്‍ ഉച്ചയ്ക്ക് 3.30നാണ് മത്സരം. നിലവില്‍ പോയിന്റ് ടേബിളില്‍ ലക്നൗ 8 പോയിന്റുമായി രണ്ടാംസ്ഥാനത്തും, ഗുജറാത്ത് ആറ് പോയിന്റുമായി നാലാം സ്ഥാനത്തുമാണുള്ളത്.
രണ്ടാം മത്സരം വൈകീട്ട് 7.30 ന് വാങ്ക്ഡെ സ്റ്റേഡിയത്തില്‍ നടക്കും. മൂംബൈ ഇന്ത്യന്‍സും പഞ്ചാബ് കിങ്ങ്സും തമ്മിലാണ് മത്സരം. മുംബൈ ആറ് പോയിന്റുമായി ആറാം സ്ഥാനത്തും, പഞ്ചാബ് ഏഴ് പോയിന്റുമായി ഏഴാം സ്ഥാനത്തുമാണുള്ളത്.