Share this Article
കൊച്ചിയിൽ പുതിയ ക്രിക്കറ്റ് സ്റ്റേഡിയം; കണ്ടെത്തിയ സ്ഥലത്തിന് ബിസിസിഐ അംഗീകാരം, പദ്ധതി രൂപരേഖ സർക്കാരിനു സമർപ്പിച്ചു
വെബ് ടീം
posted on 23-01-2024
1 min read
new-multi-sports-city-including-international-stadium-in-the-pipeline-in-kochi

കൊച്ചിയിൽ പുതിയ ക്രിക്കറ്റ് സ്റ്റേഡിയം വരുന്നു. ഇതിനായി കേരള ക്രിക്കറ്റ് അസോസിയേഷൻ (കെസിഎ) സംസ്ഥാന സർക്കാരിനു രൂപരേഖ സമർപ്പിച്ചു. കൊച്ചി ചെങ്ങമനാടാണ് പുതിയ സ്റ്റേഡിയം നിർമിക്കുക. ഇവിടെ സ്റ്റേഡിയത്തിനായി കണ്ടെത്തിയ സ്ഥലത്തിന് ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡിന്റെ (ബിസിസിഐ) അനുമതി ലഭിച്ചതായി കെസിഎ പ്രസിഡന്റ് ജയേഷ് ജോർജ് അറിയിച്ചു.

രാജ്യാന്തര സ്റ്റേഡിയം ഉൾപ്പെടെ മൾട്ടി സ്പോർട്സ് സിറ്റി നിർമിക്കുകയാണ് ലക്ഷ്യമെന്ന് ജയേഷ് ജോർജ് വ്യക്തമാക്കി. ഇതിന്റെ വിശദമായ രൂപരേഖയാണ് കെസിഎ മുഖ്യമന്ത്രി പിണറായി വിജയനു കൈമാറിയത്. ക്രിക്കറ്റ് സ്റ്റേഡിയം ഉൾപ്പെടെ 1500 കോടി രൂപയുടേതാണ് പദ്ധതിയെന്നാണ് പുറത്തുവരുന്ന വിവരം. ‘കൊച്ചി സ്പോർട്സ് സിറ്റി’ എന്ന പേരിലാണ് പദ്ധതി രൂപരേഖ സർക്കാരിനു സമർപ്പിച്ചത്.

നെടുമ്പാശേരി വിമാനത്താവളത്തിന് അടുത്താണ് പുതിയ സ്പോർട്സ് സിറ്റിക്കായി സ്ഥലം കണ്ടെത്തിയ ചെങ്ങമനാട്. ഇവിടെ 40 ഏക്കർ സ്ഥലമാണ് കണ്ടെത്തിയിട്ടുള്ളത്. രാജ്യാന്തര ക്രിക്കറ്റ് സ്റ്റേഡിയം ഉൾപ്പെടുന്ന, ഇന്ത്യയിലെ ആദ്യത്തെ കാർബൺ ന്യൂട്രൽ സ്പോർട്സ് സിറ്റിയാണ് കെസിഎ വിഭാവനം ചെയ്യുന്നത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories