വിശാഖപട്ടണം: ഇംഗ്ലണ്ടിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ തകര്‍പ്പന്‍ ജയവുമായി ഇന്ത്യ. ഇന്ത്യന്‍ ബൗളര്‍മാര്‍ക്ക് മുന്നില്‍ പിടിച്ചുനില്‍ക്കാനാകാതെ ബാറ്റര്‍മാര്‍ കൂടാരം കയറിയപ്പോള്‍ ഇംഗ്ലീഷ് പട റണ്‍മല താണ്ടാനാകാതെ മടങ്ങി. 106 റണ്‍സിനാണ് ഇന്ത്യയുടെ ജയം. 399 റണ്‍സ് വിജയലക്ഷ്യവുമായി ബാറ്റിങ്ങിനിറങ്ങിയ ഇംഗ്ലണ്ട് രണ്ടാം ഇന്നിങ്‌സില്‍ 292-റണ്‍സിന് പുറത്തായി. ഇതോടെ അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പര സമനിലയിലായി (1-1) ഇന്ത്യ-396 & 255, ഇംഗ്ലണ്ട്-253 & 292
ഇന്ത്യൻ സ്പിന്നർ രവിചന്ദ്രൻ അശ്വിന് അപൂർവ റെക്കോഡ്. രണ്ടാം ഇന്നിങ്സിൽ മൂന്ന് വിക്കറ്റ് വീഴ്ത്തി ഇന്ത്യൻ വിജയത്തിൽ നിർണായക പങ്കുവഹിച്ച അശ്വിൻ ഇംഗ്ലണ്ടിനെതിരെ ടെസ്റ്റിൽ ഏറ്റവും കൂടുതൽ വിക്കറ്റ് നേടിയ താരമെന്ന നേട്ടമാണ് സ്വന്തമാക്കിയത്. 23 ടെസ്റ്റിൽ 95 വിക്കറ്റെടുത്ത സ്പിന്നർ ബി.എസ് ചന്ദ്രശേഖറിനെയാണ് അശ്വിൻ 21ാം ടെസ്റ്റിൽ മറികടന്നത്.