Share this Article
കോട്ടയം എലിപ്പുലിക്കാട്ട് കടവില്‍ കുളിക്കാനിറങ്ങി കാണാതായ വിദ്യാർത്ഥിയുടെ മൃതദേഹം കണ്ടെത്തി

കോട്ടയം എലിപ്പുലിക്കാട്ട്ക്കടവിൽ കുളിക്കാനിറങ്ങി കാണാതായ വിദ്യാർത്ഥിയുടെ മൃതദേഹം കണ്ടെത്തി. കാത്തിരപ്പള്ളി സ്വദേശി ജോയൽ വില്യംസ് ആണ് മരിച്ചത്. മൃതദേഹം കോട്ടയം മെഡിക്കൽ കോളേജിലേക്ക് മാറ്റി.  ബംഗളൂരുവിൽ  ഫിസിയോ തെറാപ്പി വിദ്യാർത്ഥിയായിരുന്നു. കോട്ടയത്ത് വിവാഹ ചടങ്ങിനെത്തിയ ജോയലും സുഹൃത്തുക്കളും രാവിലെ എട്ടരയോടെ മീനച്ചിലാറിൻ്റെ കൈവഴിയായ  മീനന്തറയാർ എലിപ്പുലിക്കാട്ട് കുളിക്കാനിറങ്ങി. ജോയൽ ഇതിനിടെ ഒഴുക്കിൽപ്പെടുകയായിരുന്നു. നാലു മണിക്കൂർ നീണ്ട തിരച്ചിലിനൊടുവിലാണ് നൂറ് മീറ്റർ അകലെ മൃതദേഹം കണ്ടെത്തിയത്.     

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories