Share this Article
തലശേരി ​ഗവ. കോളേജ് ഇനി മുതൽ കോടിയേരി സ്മാരക കോളേജ്
വെബ് ടീം
posted on 18-10-2023
1 min read
Thalassery govt college is now kodiyeri memorial college

കണ്ണൂർ: തലശേരി ​ഗവ.കോളേജിന്റെ പേരു മാറ്റി. ഇനി മുതൽ കോടിയേരി സ്മാരകകോളേജ്  എന്നാകും കോളേജ്  അറിയപ്പെടുക. പേരുമാറ്റിയ വിവരം ഉന്നതവിദ്യാഭ്യാസ മന്ത്രി ആർ ബിന്ദു ആണ് അറിയിച്ചത്.

കോളേജിന്റെ ഉന്നമനത്തിന് വേണ്ടി കോടിയേരി ബാലകൃഷ്‌ണൻ എടുത്ത മുൻകൈയ്‌ക്ക് ആദരവായാണ് ഉന്നതവിദ്യാഭ്യാസ വകുപ്പ് കോളേജിന്റെ പേരുമാറ്റിയതെന്ന് മന്ത്രി കുറിച്ചു.

കോളേജിന് കോടിയേരിയുടെ പേര് നൽകണമെന്ന് ആവശ്യപ്പെട്ട് തലശേരി എംഎൽഎയും നിയമസഭ സ്പീക്കറും കൂടിയായ എഎൻ ഷംസീർ കത്തി നൽകിയിരുന്നുവെന്നും ആർ ബിന്ദു പറഞ്ഞു

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories