വള്ളംകളി മത്സരങ്ങള്‍ക്ക് തുടക്കം കുറിച്ചുകൊണ്ടുള്ള ചമ്പക്കുളം മൂലം ജലോത്സവം ഇന്ന് പമ്പയാറ്റില്‍ നടക്കും. ആറ് ചുണ്ടന്‍,മൂന്ന് വെപ്പ് എ ഗ്രേഡ് വള്ളങ്ങള്‍, എ ഗ്രേഡ് ഇരുട്ടുകുത്തി വള്ളങ്ങള്‍, രണ്ട് വനിതകളുടെ തെക്കനോടി എന്നിവയുള്‍പ്പെടെ പതിമൂന്ന് വള്ളങ്ങളാണ് ഇക്കുറി പങ്കെടുക്കുക. 1.30 ന് കലക്ടര്‍ ഹരിത വി. കുമാര്‍ പതാക ഉയര്‍ത്തും. മന്ത്രി പി. പ്രസാദ് ഉദ്ഘാടനം ചെയ്യും. തോമസ് കെ. തോമസ് എംഎല്‍എ അധ്യക്ഷത വഹിക്കും. ദേവസ്വം ബോര്‍ഡ് അസി.കമ്മിഷണര്‍ ആര്‍. ശ്രീശങ്കറും കല്ലൂര്‍ക്കാട് സെന്റ് മേരീസ് ബസലിക്ക റെക്ടര്‍ ഫാ. ഗ്രിഗറി ഓണംകുളവും ചേര്‍ന്ന് ദീപം തെളിക്കും