Share this Article
തോക്ക് ചൂണ്ടി പരിഭ്രാന്തി പരത്തിയ പൂർവ്വ വിദ്യർത്ഥി പിടിയിൽ
Student arrested for causing panic by pointing a gun

 തൃശൂർ:  തൃശൂർ വിവേകാദയം സ്കൂളിൽ   തോക്ക് ചൂണ്ടി പരിഭ്രാന്തി പരത്തിയ പൂർവ വിദ്യർത്ഥി പിടിയിൽ. മുളയം സ്വദേശി 19 വയസ്സുള്ള ജഗന്‍ ആണ്  തൃശ്ശൂര്‍ ഈസ്റ്റ് പോലീസിന്‍റെ പിടിയിലായത്. ഇന്ന് രാവിലെ പത്തരയോടെയാണ് സംഭവം. തൃശ്ശൂര്‍ നഗരത്തിലെ വിവേകോദയം സ്കൂളിൽ അതി ക്രമിച്ച് കയറിയാണ് പൂർവ്വ വിദ്യാർത്ഥി ജഗന്‍  തോക്ക് ചൂണ്ടി ഭീതി പരത്തിയത്.

ആദ്യം  ഓഫീസ് റൂമിലേക്കും  പിന്നീട് ക്ലാസ് മുറിയിലേക്കും  അതിക്രമിച്ച് കയറിയാണ്  തോക്ക് ചൂണ്ടി  ഭീകാരാന്തരീക്ഷം സൃഷ്ടിച്ചത് . സംഭവമറിഞ്ഞ് ഈസ്റ്റ് പോലീസ് സ്ഥലത്തെത്തി പ്രതിയെ  കസ്റ്റഡിയിൽ എടുത്തു. ഇയാള്‍  ലഹരിക്ക് അടിമയാണെന്ന്  പോലീസ് പറയുന്നു. തോക്ക് പരിശോധിച്ചതിൽ പെല്ലറ്റ് നിറക്കാവുന്ന എയർ ഗണ്ണാണ് ഉപയോഗിച്ചതെന്ന് പോലീസിന് വ്യക്തമായിട്ടുണ്ട്. ഒന്നര  വർഷം മുന്‍പ് സ്കൂളിൽ അടി പിടി ഉണ്ടാക്കിയതിന്റെ പേരിൽ പേരിൽ ജഗനെ  പുറത്താക്കിയിരുന്നു. പ്രതിയെ വിശദമായി ചോദ്യം ചെയ്ത് വരികയാണ്. തോക്ക് എവിടെനിന്നുമാണ് ലഭിച്ചത്, തോക്കു ചൂണ്ടാന്‍ ഉണ്ടായ പ്രകോപനം എന്താണ്  എന്നതുള്‍പ്പടെ പോലീസ് വിശദമായി ചോദിച്ചറിയും.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories