ഒന്ന് എഴുന്നേറ്റു നിൽക്കണമെങ്കിൽ സുജാതയ്ക്ക് ഒരു കൈത്താങ്ങ് വേണം. കാൽമുട്ടിന് ബാധിച്ച തേയ്മാനം പലപ്പോഴായി ജീവിതത്തിൽ സുജാതയെ തളർത്തി കളഞ്ഞു. ഒപ്പം ആകെയുള്ള കിടപ്പാടം ജപ്തി ഭീഷണിയിലുമാണ്.
കാൽമുട്ടിന് ബാധിച്ച തേയ്മാനം സുജാതയുടെ ജീവിതത്തിന്റെ താളം തെറ്റിച്ചു. ഒന്ന് എഴുന്നേറ്റ് അല്പസമയം നടക്കണമെങ്കിൽ സുജാതയ്ക്ക് ആരുടെയെങ്കിലും സഹായം വേണം. 11 വർഷമായി സുജാതയിക്ക് ജോലിക്ക് പോകാൻ സാധിക്കാറില്ല.വീട്ടുജോലി പോലും ചെയ്തുതീർക്കാൻ ബുദ്ധിമുട്ടുന്ന സുജാതയിക്ക് ഒറ്റയ്ക്ക് എഴുന്നേറ്റു നിൽക്കുമ്പോൾ മുട്ട് ഒടിഞ്ഞു വീഴുന്നത് പോലയാണ് അനുഭവപ്പെടുന്നത് പത്തുവർഷമായി സുജാത ചികിത്സയിലാണ്. ആദ്യ നാളുകളിൽ മെഡിക്കൽ കോളേജിൽ ചികിത്സ നടത്തിയതിന്റെ ഭാഗമായി കാൽമുട്ട് മാറ്റിവയ്ക്കാൻ ഡോക്ടർമാർ നിർദ്ദേശം നൽകി. എന്നാൽ സാമ്പത്തിക ബുദ്ധിമുട്ട് വെല്ലുവിളിയായി
ഏതു പ്രതിസന്ധിയിലും ജീവിതത്തിൽ താങ്ങായി നിന്ന ഭർത്താവ് ജോലിക്കിടെ തെങ്ങിൽ നിന്നും വീണ് കഴുത്തൊടിഞ്ഞ് കിടപ്പിലായിരുന്നു. ഇദ്ദേഹത്തിന്റെ മരണത്തോടെ സുജാത കൂടുതൽ പ്രതിസന്ധിയിലായി. ഭർത്താവിന്റെചികിത്സക്കായി ബാങ്കിൽ നിന്നുമെടുത്ത ലോൺ നിലവിൽ വീടിന്റെ ജപ്തി ഭീഷണിയിൽ എത്തിനിൽക്കുകയാണ് ആശുപത്രിയിൽ ദിവസക്കൂലിക്ക് ജോലിചെയ്യുന്ന മകളും കൂടെ താമസിക്കുന്ന മകനുമാണ് സുജാതയുടെ ആശ്രയം. തന്റെ കടബാധ്യതയും ചികിത്സ ബുദ്ധിമുട്ടുകളും തീർന്നു കിട്ടും എന്ന വിശ്വാസത്തെ മുറുകെപ്പിടിച്ചാണ് സുജാതയുടെ മുന്നോട്ടുള്ള ഓരോ ചുവടുകളും