Share this Article
നരഭോജി കടുവയുടെ ശസ്ത്രക്രിയ ഇന്ന്;ശസ്ത്രക്രിയ വെറ്റിനറി സര്‍വ്വകലാശാല ഡോക്ടര്‍മാരുടെ നേതൃത്വത്തില്‍
Man-eating tiger surgery today; surgery led by veterinary university doctors

വയനാട് വാകേരിയില്‍ നിന്ന് പിടിയിലായ നരഭോജി കടുവയുടെ ശസ്ത്രക്രിയ ഇന്ന്. തൃശ്ശൂര്‍ വെറ്റിനറി സര്‍വ്വകലാശാലയില്‍ നിന്നുള്ള ഡോക്ടര്‍മാരുടെ  സംഘത്തിന്റെ നേതത്വത്തിലാണ് ശസസ്ത്രക്രിയ. കഴിഞ്ഞ ദിവസമാണ് വയനാട്ടില്‍ നിന്ന് പിടികൂടിയ ഡബ്ല്യു.ഡബ്ല്യു.എല്‍ 45 എന്ന നരഭോജിക്കടുവയെ തൃശ്ശൂര്‍ പുത്തൂര്‍ സുവോളജിക്കല്‍ പാര്‍ക്കിലെത്തിച്ചത്. തുടര്‍ന്ന് നടത്തിയ വിദഗ്ധ പരിശോധനയിലാണ് കടുവയുടെ മുഖത്തെ മുറിവ് ആഴമുള്ളതാണെന്ന് കണ്ടെത്തിയത്. ഇതോടെ ശസ്ത്രക്രിയ നടത്താന്‍ തീരുമാനിക്കുകയായിരുന്നു. ഉച്ചയ്ക്ക് വെറ്റിനറി സര്‍വകലാശാലയിലെ വിദഗ്ധ ഡോക്ടര്‍മാരുടെ സംഘമെത്തിയാണ് ശസ്ത്രക്രിയ നടത്തുക. ചികിത്സക്കായി കടുവയെ മയക്കുന്നതിനുള്ള അനുമതി ചീഫ് വൈഡ് ലൈഫ് വാര്‍ഡന്‍ നല്‍കിയിട്ടുണ്ട്.   

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories