Share this Article
തല തറയിലിടിച്ച് രക്തം വാര്‍ന്ന് റോഡില്‍; ഹോട്ടലുടമ കെട്ടിടത്തിന് മുകളില്‍ നിന്ന് വീണു മരിച്ച നിലയില്‍
വെബ് ടീം
posted on 31-07-2023
1 min read
hotel owner found dead

പത്തനംതിട്ട കോന്നിയില്‍ ഹോട്ടലുടമ കെട്ടിടത്തിന് മുകളില്‍ നിന്ന് വീണ് മരിച്ച നിലയില്‍. കോന്നിയില്‍ ഹോട്ടല്‍ നടത്തുന്ന അഭിലാഷാണ്(43) മരിച്ചത്. പുലര്‍ച്ചെ അഞ്ചരയോടെയാണ് ഇയാളെ മരിച്ച നിലയില്‍ നാട്ടുകാര്‍ കണ്ടത്.

തല തറയിലിടിച്ച് രക്തം വാര്‍ന്ന് റോഡില്‍ മലര്‍ന്നുകിടക്കുന്ന നിലയിലായിരുന്നു മൃതദേഹം. ശരീരത്തില്‍ മേല്‍മുണ്ടില്ലായിരുന്നു. റോഡിനോട് ചേര്‍ന്ന കെട്ടിടത്തിന്റെ രണ്ടാം നിലയിലായിരുന്നു അഭിലാഷ് താമസിച്ചിരുന്നത്. 

മുകള്‍ നിലയില്‍നിന്ന് കാല്‍വഴുതി വീണതാകാം മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. കോന്നി പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു. കഴിഞ്ഞ ദിവസം രാത്രി മദ്യപിച്ച് ലക്കുകെട്ട നിലയിലായിരുന്നു അഭിലാഷ് കെട്ടിടത്തിലേക്ക് കയറിപ്പോയതെന്ന്  റിപ്പോർട്ടുണ്ട്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories