Share this Article
Union Budget
പുളിമരം മുറിക്കുന്നതിനിടെ വീട്ടുമുറ്റത്തേയ്ക്ക് മറിഞ്ഞ് വീണ് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം
Latest Kottayam News

കോട്ടയം പള്ളത്ത്  പുളിമരം മുറിക്കുന്നതിനിടെ വീട്ടുമുറ്റത്തേയ്ക്കു മറിഞ്ഞ് വീണ് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം. പള്ളം ബുക്കാന റോഡിൽ മലേപ്പറമ്പിൽ മേരിക്കുട്ടിയ്ക്കാണ് (56) ദാരുണാന്ത്യം സംഭവിച്ചത്. ഇവർക്കൊപ്പം നിന്ന ഷേർളി, സ്മിത എന്നിവർക്കും പരിക്കേറ്റിട്ടുണ്ട്. ഇവരുടെ പരിക്ക് ഗുരുതരമല്ല.

ഞായറാഴ്ച വൈകിട്ടോടെയായിരുന്നു സംഭവം. പള്ളം ബുക്കാന ഭാഗത്ത് വീട്ടുമുറ്റത്ത് നിന്ന പുളിമരം വെട്ടിമാറ്റുന്നതിനിടയായിരുന്നു സംഭവം.

ALSO WATCH

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories