Share this Article
മധ്യവയസ്‌കയെ ബലാത്സംഗം ചെയ്ത കേസ്:പ്രതിയുമായി തെളിവെടുപ്പ് പൂര്‍ത്തിയായി
Rape case of middle-aged woman: evidence collection with the accused has been completed

കൊച്ചിയിൽ 59 കാരിയായ സ്ത്രീയെ ബലാത്സംഗം ചെയ്ത് റെയിൽവേ ട്രാക്കിന് സമീപം ഉപേക്ഷിച്ച സംഭവത്തിൽ തെളിവെടുപ്പ് നടത്തി. പ്രതി അസം സ്വദേശിയായ ഫിർദോസ് അലിയെ സംഭവ സ്ഥലത്ത് എത്തിച്ചായിരുന്നു തെളിവെടുപ്പ്. ഇയാളെ ഇന്ന് മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കും. ഈ മാസം പതിമൂന്നാം തീയതിയാണ് കേസിനാസ്പദമായ സംഭവമുണ്ടായത്.

 ഈ മാസം 13 ന് വൈകിട്ട് എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷന് സമീപത്തെ കൈതക്കാട്ടിൽ വച്ചായിരുന്നു ബലാത്സംഗം നടന്നത്. ആലപ്പുഴ സ്വദേശിയായ സ്ത്രീ നിലവിൽ കളമശ്ശേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ തുടരുകയാണ്. 

ഇവരുടെ സ്വകാര്യ ഭാഗത്തും ശരീരത്തിലും പ്രതി മുറിവേൽപ്പിച്ചിട്ടുണ്ട്. മൂന്ന് മണിക്കൂറോളം ക്രൂരമായി സ്ത്രീയെ ബലാത്സംഗം ചെയ്തു എന്നാണ് കണ്ടെത്തൽ. റെയിൽവേ ട്രാക്കിന് സമീപം ഉപേക്ഷിച്ച സ്ത്രീയെ ചില യുവാക്കളാണ് ആദ്യം കണ്ടത്. തുടർന്ന് ഇവർ പൊലീസിൽ വിവരമറിയിക്കുകയായിരുന്നു.

ഒരു കോൺട്രാക്ട് ജോലിയുമായി ബന്ധപ്പെട്ട് മറ്റൊരാൾക്ക് വേണ്ടി കാത്തു നിൽക്കുകയായിരുന്ന സ്ത്രീയെ തെറ്റിദ്ധരിപ്പിച്ചാണ് പ്രതി ഒപ്പം കൂടിയത്. സ്ത്രീ അപകടനില തരണം ചെയ്തെന്ന് പൊലീസ് അറിയിച്ചു.  സിസിടിവി ദൃശ്യങ്ങൾ അടക്കം പരിശോധിച്ചാണ് പ്രതിയിലേക്ക് പൊലീസ് എത്തിയത്.   


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories