Share this Article
കെഎസ്ആര്‍ടിസി സ്റ്റാന്‍ഡില്‍ പെണ്‍കുട്ടികളുടെ കൂട്ടത്തല്ല്; വീഡിയോ വൈറല്‍
വെബ് ടീം
posted on 23-11-2023
1 min read
school girls fight in the ksrtc stand

തിരുവനന്തപുരം: ഇരട്ടപ്പേര് വിളിച്ചെന്നാരോപിച്ച് നെടുമങ്ങാട് കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡില്‍ പെണ്‍കുട്ടികള്‍ തമ്മില്‍ കൂട്ടത്തല്ല്. സ്‌കൂള്‍ യൂണിഫോമിലാണ് പെണ്‍കുട്ടികള്‍ പരസ്പരം പോരടിച്ചത്. ബുധനാഴ്ച വൈകിട്ടായിരുന്നു സംഭവം. ഇതിന്റെ വീഡിയോ സാമൂഹികമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചു


രണ്ടുപെണ്‍കുട്ടികള്‍ പരസ്പരം അടികൂടുന്നതും ഇതിനിടയില്‍ മറ്റുചില പെണ്‍കുട്ടികളും ഇതില്‍ ഇടപെടുന്നതും ദൃശ്യങ്ങളില്‍ കാണാം. ചിലര്‍ ഇവരെ പിന്തിരിപ്പിക്കാന്‍ ശ്രമിക്കുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്. 


പെണ്‍കുട്ടികള്‍ തമ്മിലടിച്ചതിന്റെ കാരണം വ്യക്തമല്ല. സംഭവവുമായി ബന്ധപ്പെട്ട് പരാതിയൊന്നും ലഭിച്ചില്ലെന്നാണ് പൊലീസ് പറയുന്നത്‌.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories