Share this Article
അച്ഛനെ ആശുപത്രിയിൽ കൊണ്ടുപോകുന്നതിനെ ചൊല്ലി തർക്കം; മകന്റെ മർദനമേറ്റ് അമ്മ മരിച്ചു
വെബ് ടീം
posted on 15-11-2023
1 min read
SON KILLS MOTHER IN PALAKKADU

പാലക്കാട്: മദ്യ ലഹരിയിൽ മകൻ അമ്മയെ കൊന്നു. പാലക്കാട് കാടാങ്കോടാണ് സംഭവം. അയ്യപ്പൻക്കാവ് സ്വദേശി യശോദയാണ് മരിച്ചത്. യശോദയുടെ ഭർത്താവ് അപ്പുണ്ണിയെ മരിച്ച നിലയിൽ കണ്ടെത്തി. അപ്പുണ്ണിയെ ആശുപത്രിയിൽ കൊണ്ടു പോകുന്നതിനെ ചൊല്ലിയുള്ള തർക്കത്തിനിടെയാണ് മകൻ അനൂപ് യശോദയെ മർദിച്ചത്. 

മദ്യലഹരിയിലായിരുന്ന അനൂപ് ബന്ധുക്കളെയും മർദിച്ചതായി നാട്ടുകാർ പറയുന്നു. ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്തു. പാലക്കാട് കസബ പൊലീസ് സ്റ്റേഷനിൽ കഞ്ചാവ് കേസിലെ പ്രതിയാണ് കസ്റ്റഡിയിലുള്ള അനൂപ്. മരിച്ച അപ്പുണ്ണിയുടെയും യശോദയുടെയും മൃതദേഹങ്ങൾ പാലക്കാട് ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories