അമ്പലപ്പുഴ:ദേശീയപാതയിൽ ലോറി സ്കൂട്ടറിൽ ഇടിച്ച് യുവാവ് മരിച്ചു. ദേശീയ പാതയിൽ തോട്ടപ്പള്ളി ആനന്ദേശ്വരത്ത് ബുധനാഴ്ച രാത്രി 10 ഓടെയായിരുന്നു അപകടം. പുറക്കാട് പഞ്ചായത്ത് പതിനെട്ടാം വാർഡ് പഴയങ്ങാടി പുത്തൻ പറമ്പ് വീട്ടിൽ അജിത്ത്- മഞ്ചു ദമ്പതികളുടെ മകൻ അഭിഷേക് (22) ആണ് മരിച്ചത്. പഴയങ്ങാടിയിലെ പിതൃ സഹോദരന്റെ വീട്ടിൽ നിന്ന് അമ്മയുടെ വീടായ തോട്ടപ്പള്ളി പൂത്തോപ്പിലേക്ക് പോകുമ്പോൾ എതിരെ വന്ന ലോറി ഇടിക്കുകയായിരുന്നു.ഓടിക്കൂടിയ നാട്ടുകാർ ചേർന്ന് അഭിഷേകിനെ ഉടൻ ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
ആസ്ട്രേലിയയിൽ നിന്ന് മർച്ചന്റ് നേവി പഠനം പൂർത്തിയാക്കിയ അഭിഷേക് അടുത്തയാഴ്ച ലണ്ടനിൽ ജോലിക്കു പോകാനിരിക്കെയാണ് മരണം സംഭവിച്ചത്. അച്ഛനും അമ്മയും വിദേശത്താണ്. മൃതദേഹം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലക്ക് മാറ്റി.