Share this Article
വയനാട്ടില്‍ വീണ്ടും കടുവാക്രമണം
Tiger attack in Wayanad

വയനാട്ടില്‍ ഭീതിപടര്‍ത്തിയ നരഭോജിക്കടുവയെ പിടികൂടിയതിനു പിന്നാലെ വാകേരി സിസിയില്‍ വീണ്ടും കടുവയുടെ ആക്രമണം. ഞാറക്കാട്ടില്‍ സുരേന്ദ്രന്റെ പശുവിനെ കടിച്ചുകൊന്ന നിലയില്‍ കണ്ടെത്തി. ഇന്നു പുലര്‍ച്ചെയാണ് സംഭവം. വനംവകുപ്പ് അധികൃതര്‍ സ്ഥലത്തെത്തി പരിശോധന നടത്തുകയാണ്.വീട്ടിലെ തൊഴുത്തില്‍ കെട്ടിയിരുന്ന എട്ടുമാസം പ്രായമുള്ള പശുക്കിടാവിന്റെ ജഡമാണ് രാവിലെയോടെ കണ്ടെത്തിയത്. പാതിയിലേറെ ഭക്ഷിച്ച നിലയിലായിരുന്നു ജഡം. കഴിഞ്ഞദിവസം കടുവ പിടിയിലായ വാകേരിയോടടുത്ത പ്രദേശത്താണ് വീണ്ടും കടുവയുടെ ആക്രമണമുണ്ടായത്. ദിവസങ്ങള്‍ക്കുമുന്‍പ് സുല്‍ത്താന്‍ ബത്തേരിയിലും കടുവയുടെ ആക്രമണമുണ്ടായിരുന്നു. വടക്കനാട് പച്ചാടി കോളനിയിലെത്തിയ കടുവ പശുവിനെ ആക്രമിച്ചുകൊന്നു. വാകേരിക്കടുത്ത് കല്ലൂര്‍കുന്നില്‍ ബുധനാഴ്ചയും കടുവയെ കണ്ടതായി നാട്ടുകാര്‍ അറിയിച്ചിരുന്നു.വാകേരി കൂടല്ലൂരില്‍ ക്ഷീരകര്‍ഷകനെ കടിച്ചുകൊന്ന കടുവയെ കഴിഞ്ഞ ചൊവ്വാഴ്ചയാണ് പിടികൂടി തൃശൂരിലെ പുത്തൂര്‍ മൃഗശാലയിലേക്ക്  മാറ്റിയത് 

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories