Share this Article
55-ാമത് സംസ്ഥാന സ്‌കൂള്‍ ശാസ്ത്ര മേള പുരോഗമിക്കുന്നു
The 55th State School Science Fair is in progress

തിരുവനന്തപുരം: തലസ്ഥാനം വേദിയായ 55 ആമത് സംസ്ഥാന സ്കൂൾ ശാസ്ത്രോത്സവം അവസാനിക്കാൻ ഒരു നാൾ കൂടി. തിരുവനന്തപുരം കോട്ടൻഹിൽ സ്കൂൾ ഉൾപ്പെടെ ആറ് സ്കൂളുകളിൽ വെച്ചാണ് ശാസ്ത്രോത്സവം സംഘടിപ്പിച്ചിട്ടുള്ളത്. സ്കൂൾതലത്തിലും ഉപജില്ലാതലത്തിലും വിജയം കൈവരിച്ച് ജില്ലയിലെത്തി ഒന്നാം സ്ഥാനവും രണ്ടാം സ്ഥാനവും കരസ്ഥമാക്കിയ 7500 അധികം വിദ്യാർത്ഥികളാണ് ഇത്തവണ ശാസ്ത്രോത്സവത്തിൽ പങ്കെടുക്കാൻ എത്തിക്കൊണ്ടിരിക്കുന്നത്. 4 ദിവസങ്ങളിലായാണ് ഇത്തവണ ശാസ്ത്രമേള നടത്തുന്നത്. ശാസ്ത്രം, സാമൂഹിക ശാസ്ത്രം, ഗണിതം തുടങ്ങി 180ലധികം വിഷയങ്ങളിലാണ് വിദ്യാർത്ഥികൾ തങ്ങളുടെ പാടവം പ്രദർശിപ്പിക്കുന്നത്.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories