Share this Article
എറണാകുളത്ത് ഭക്ഷ്യവിഷബാധ കേസുകള്‍ വര്‍ധിക്കുന്നു; ജാഗ്രതാ നിര്‍ദേശവുമായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍
Food poisoning cases  rise in Ernakulam District

എറണാകുളം ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ ഭക്ഷ്യ വിഷ ബാധ റിപ്പോര്‍ട്ട് ചെയ്യുന്ന സാഹചര്യത്തില്‍ പൊതുജനങ്ങളും ഭക്ഷണ വിതരണ മേഖലയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവരും അതീവ ജാഗ്രത പുലര്‍ത്തണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍  അറിയിച്ചു. ഭക്ഷ്യ വിഷബാധ ലക്ഷണങ്ങള്‍ കണ്ടാലുടനെ ആശുപത്രിയില്‍ വിദഗ്ധ ചികിത്സ തേടണമെന്നും നിർദ്ദേശമുണ്ട്.

ജില്ലയില്‍ ഈ വര്‍ഷം പായിപ്ര, നോര്‍ത്ത് പറവൂര്‍, മാങ്ങാട്ടമുക്ക്, വടവുകോട്, ആലങ്ങാട്, തൃക്കാക്കര, അങ്കമാലി എന്നീ പ്രദേശങ്ങളിലാണ് ഭക്ഷ്യ വിഷബാധ റിപ്പോര്‍ട്ട് ചെയ്തത്.  കഴിഞ്ഞ ദിവസം ആലങ്ങാട് ഒരു പരിപാടിയില്‍ നടന്ന ബിരിയാണി ചലഞ്ചില്‍ പങ്കെടുത്ത 175 പേര്‍ക്ക് ഛര്‍ദ്ദി, വയറിളക്കം തുടങ്ങിയ ലക്ഷണങ്ങളോടെ ചികിത്സ തേടി. സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമാണ്. സ്‌കൂള്‍ കോളേജ്, അവധിക്കാല ക്യാമ്പുകള്‍, ഹോസ്റ്റലുകള്‍, ഹോട്ടലുകള്‍ എന്നിവിടങ്ങളില്‍ നിന്ന് ഭക്ഷണം കഴിച്ചവരിലാണ് ഭക്ഷ്യ വിഷബാധ ഉണ്ടായിട്ടുള്ളത്. പനി, വയറിളക്കം, ഛര്‍ദ്ദി, തലവേദന, വയറുവേദന ലക്ഷണങ്ങള്‍  ഉള്ളവര്‍ സ്വയം ചികിത്സ ഒഴിവാക്കണം. ലക്ഷണങ്ങള്‍ കണ്ടാലുടനെ ആശുപത്രിയില്‍ എത്തിച്ച് വിദഗ്ധ ചികിത്സ തേടേണ്ടതാണെന്നും ജില്ലാ ആരോഗ്യ വിഭാഗം അറിയിച്ചു.

പച്ചക്കറി, മീന്‍, മുട്ട, ഇറച്ചി തുടങ്ങിയവ പാചകം ചെയ്യുമ്പോഴുള്ള അവശിഷ്ടങ്ങള്‍ അടുക്കളയിലോ പരിസരത്തോ കൂട്ടിയിടാതെ യഥാസമയം പുറത്തുകളയണം. ഈച്ച ശല്യം ഒഴിവാക്കണം. ചീഞ്ഞ പച്ചക്കറികള്‍, പഴകിയ മീന്‍, മുട്ട, ഇറച്ചി എന്നിവ ഒരു കാരണവശാലും ഉപയോഗിക്കരുത്. പഴങ്ങളും പച്ചക്കറികളും നന്നായി കഴുകിയതിനു ശേഷം മാത്രമേ ഉപയോഗിക്കാവൂ എന്നും ആരോഗ്യ വിഭാഗത്തിൻ്റെ നിർദ്ദേശത്തിൽ വ്യക്തമാക്കുന്നു  

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories