തൃശ്ശൂരില്‍ ബൈക്കില്‍ ടോറസ് ലോറി ഇടിച്ചു യുവാവ് മരിച്ചു .ദേശീയപാത 66 ചാവക്കാട് എടക്കഴിയൂര്‍ കാജാ സ്റ്റോപ്പിന് സമീപം ആയിരുന്നു അപകടം. ബൈക്ക് ഓടിച്ചിരുന്ന എടക്കഴിയൂര്‍ സ്വദേശി പന്തായില്‍ സനില്‍ കുമാര്‍(30 )ആണ് മരിച്ചത്. ഇന്ന് രാവിലെ 8:30 നായിരുന്നു അപകടം. ലോറി ദേഹത്തിലൂടെ കയറിയിറങ്ങിയാണ് മരണം സംഭവിച്ചത്.
മൃതദേഹം എടക്കഴിയൂർ ലൈഫ് ആംബുലൻസ് പ്രവർത്തകർ ചാവക്കാട് ഹയാത്ത് ആശുപത്രിയിലേക്ക് മാറ്റി.