Share this Article
പെരുമ്പാവൂരിൽ ആളൊഴിഞ്ഞ പറമ്പില്‍ അഴുകിയ നിലയില്‍ അജ്ഞാത മൃതദേഹം; ദിവസങ്ങളോളം പഴക്കം
വെബ് ടീം
posted on 20-09-2023
1 min read
UNIDENTIFIED BODY FOUND AT PERUMBAVOOR

കൊച്ചി: പെരുമ്പാവൂരില്‍ ദിവസങ്ങളോളം പഴക്കമുള്ള അജ്ഞാത മൃതദേഹം കണ്ടെത്തി. രോഹിണി റൈസ് മില്ലിന് സമീപത്തെ പറമ്പിലാണ് പുരുഷന്റെ മൃതദേഹം കണ്ടെത്തിയത്. മൃതദേഹത്തിന് രണ്ടാഴ്ചയോളം പഴക്കമുണ്ടെന്നാണ് പൊലീസ് പറയുന്നത്.

മൃതദേഹം ഇതരസംസ്ഥാന തൊഴിലാളിയുടേതെന്നാണ് പ്രാഥമിക നിഗമനം. സംഭവം കൊലപാതകമാണോ എന്നതടക്കം പോലീസ് പരിശോധിച്ചുവരികയാണ്. ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് ശേഷം പോസ്റ്റ്‌മോര്‍ട്ടത്തിനായി മൃതദേഹം കളമശ്ശേരി മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റും.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories