സുരക്ഷിതമായി അന്തിയുറങ്ങാന്‍ വീട് എന്നത് ഒരുസ്വപ്നം എന്നതിനപ്പുറം ഏവരുടെയും അവകാശമാണ്. എന്നാല്‍ ആ സ്വപ്നവും അവകാശവും നിഷേധിക്കപ്പെട്ടവര്‍ നിരവധിയാണ്. ഇടുങ്ങിയ ഒറ്റമുറി വീട്ടില്‍ ഞെരുങ്ങി കഴിയുന്ന നാലംഗകുടുംബമുണ്ട് മൂന്നാര്‍ ന്യൂ കോളനിയില്‍. വീടെന്ന സുരക്ഷിതത്വം ഇവര്‍ക്ക് ഇന്നും വിദൂര സ്വപ്നമാണ്