Share this Article
പടയപ്പയെ വാഹനം കൊണ്ട് ഇടിയ്ക്കാൻ ശ്രമം
Attempt to hit Padayappa with a vehicle

ഇടുക്കി മൂന്നാര്‍ ചൊക്കനാട് പുതുക്കാട് എസ്റ്റേറ്റില്‍ ഇറങ്ങിയ കാട്ടുകൊമ്പന്‍ പടയപ്പയെ പ്രകോപിപ്പിക്കാന്‍ വാഹനയാത്രികരുടെ ശ്രമം.ജീപ്പിലെത്തിയ ആളുകളാണ് അപകടകരമാം വിധം പടയപ്പയുടെ തൊട്ടരികിലേക്ക് വാഹമോടിച്ച് കയറ്റിയത്.പ്രകോപനമുണ്ടായിട്ടും കാട്ടുകൊമ്പന്‍ ജീപ്പാക്രമിക്കാന്‍ മുതിരാതിരുന്നത് വലിയ അപകടം ഒഴിവാക്കി.ആനയെ പ്രകോപിപ്പിക്കാന്‍ ശ്രമിക്കുന്നതിനെതിരെ പ്രദേശത്തെ തൊഴിലാളികള്‍ ജീപ്പിലെത്തിയ ആളുകളുമായി വാക്ക് തര്‍ക്കത്തില്‍ എര്‍പ്പെടുന്നതും ദൃശ്യങ്ങളില്‍ കാണാം.

മൂന്നാര്‍ ചൊക്കനാട് പുതുക്കാട് എസ്റ്റേറ്റില്‍ ഇറങ്ങിയ കാട്ടുകൊമ്പന്‍ പടയപ്പയെ പ്രകോപിപ്പിക്കാന്‍ വാഹനയാത്രികരുടെ ശ്രമം.ജീപ്പിലെത്തിയ ആളുകളാണ് അപകടകരമാം വിധം പടയപ്പയുടെ തൊട്ടരികിലേക്ക് വാഹമോടിച്ച് കയറ്റിയത്.രാത്രികാലത്ത് പ്രദേശത്തിറങ്ങിയ പടയപ്പ ഉത്സവാഘോഷത്തിന്റെ ഭാഗമായി വഴിയോരത്ത് അലങ്കാരത്തിനായി സ്ഥാപിച്ചിരുന്ന വാഴയും മറ്റും ഭക്ഷിച്ചു കൊണ്ടിരിക്കുകയായിരുന്നു.ഈ സമയം ഇതുവഴിയെത്തിയ ജീപ്പ് യാത്രികരാണ് ആനയെ പ്രകോപിപ്പിക്കും വിധം പെരുമാറിയത്. 

പ്രകോപനമുണ്ടായിട്ടും കാട്ടുകൊമ്പന്‍ ജീപ്പാക്രമിക്കാന്‍ മുതിരാതിരുന്നത് വലിയ അപകടം ഒഴിവാക്കി. സംഭവത്തെ തുടര്‍ന്ന് ആനയെ പ്രകോപിപ്പിക്കാന്‍ ശ്രമിക്കുന്നതിനെതിരെ പ്രദേശത്തെ തൊഴിലാളികള്‍ ജീപ്പിലെത്തിയ ആളുകളുമായി വാക്ക് തര്‍ക്കത്തില്‍ എര്‍പ്പെടുന്നതും ദൃശ്യങ്ങളില്‍ കാണാം. വാക്ക് തര്‍ക്കത്തിനൊടുവില്‍ ജീപ്പിലെത്തിയവരെ തൊഴിലാളികള്‍ പ്രദേശത്ത് നിന്നും പറഞ്ഞയച്ചു.   

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories