വയനാട് പുല്‍പ്പള്ളിയില്‍ കാണാതായ യുവാവിന്റെ മൃതദേഹം പ്രവര്‍ത്തനം നിലച്ച ക്വാറിയില്‍ നിന്ന് കണ്ടെത്തി. മരക്കടവ് മൂന്നുപാലം സ്വദേശി സാബുവാണ് മരിച്ചത്. ഇന്നലെ മുതല്‍ സാബുവിനെ കാണാനില്ലായിരുന്നു.
ഇന്ന് രാവിലെയാണ് സംഭവം. ഇന്നലെ മുതല്‍ കാണാതായ സാബുവിന്റെ കാറും മൊബൈല്‍ ഫോണും ക്വാറിക്ക് സമീപത്ത് നിന്ന് കണ്ടെത്തിയിരുന്നു. തുടര്‍ന്ന് നടത്തിയ തിരച്ചിലിലാണ് ക്വാറിയില്‍ നിന്ന് യുവാവിന്റെ മൃതദേഹം കണ്ടെത്തിയത്.
കഴിഞ്ഞ കുറെ നാളുകളായി ക്വാറി പ്രവര്‍ത്തിക്കുന്നില്ല. വെള്ളം നിറഞ്ഞു കിടക്കുന്ന നിലയിലായിരുന്നു ക്വാറി. ആത്മഹത്യയാണോ മരണത്തില്‍ ദുരൂഹതയുണ്ടോ എന്നതടക്കമുള്ള കാര്യങ്ങള്‍ അന്വേഷണത്തില്‍ മാത്രമേ വ്യക്തമാകുകയുള്ളൂ.