Share this Article
പാലക്കാട് നാല് വയസുകാരനെ പിത്യ സഹോദരന്റെ ഭാര്യ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി
A four-year-old boy was strangled to death in Palakkad

പാലക്കാട് വണ്ണാമടയില്‍ നാല് വയസുകാരനെ ബന്ധുവായ യുവതി കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി .വണ്ണാമട തുളസി നഗറില്‍ മധുസൂദനന്റെയും ആതിരയുടെയും മകന്‍ ഋത്വിക് (4) ആണ് കൊല്ലപ്പെട്ടത്.കുട്ടിയെ കൊലപ്പെടുത്തിയ ശേഷം സ്വയം മുറിവേല്‍പ്പിച്ച യുവതി മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്.

കുട്ടിയുടെ പിതൃസഹോദരന്റെ ഭാര്യയായ ദീപ്തി ദാസ് കുട്ടിയെ കൊലപ്പെടുത്തിയ ശേഷം സ്വയം ആയുധമുപയോഗിച്ച് കഴുത്തിലും കൈഞരമ്പിലും മുറിവേല്‍പ്പിക്കുകയായിരുന്നു.വീട്ടില്‍ മറ്റു മുതിര്‍ന്നവരൊന്നും ഇല്ലാത്ത സമയം നോക്കിയായിരുന്നു കൊലപാതകം.സംഭവസമയത്ത് ദീപ്തിയുടെ അഞ്ചു വയസ്സുകാരിയായ മകളും വീട്ടിലുണ്ടായിരുന്നു.മധുസൂദനന്റെ അമ്മയെ കഴിഞ്ഞ ദിവസം പനിയെത്തുടര്‍ന്ന് കൊഴിഞ്ഞാമ്പാറ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.ഇതേ തുടര്‍ന്ന് മാതാപിതാക്കള്‍ ഋത്വികിനെ ദീപ്തിക്കടുത്താക്കി ആശുപത്രിയിലേക്ക് പോയി.

രാത്രി പത്തരയോടെ ആശുപത്രിയില്‍ നിന്ന് തിരിച്ചെത്തി വാതില്‍ തട്ടിയെങ്കിലും തുറന്നില്ല.പിന്നീട് 5 വയസ്സുകാരി പിന്‍ വാതില്‍ തുറന്ന് നല്‍കിയപ്പോഴാണ് ഇവര്‍ക്ക് വീട്ടിനകത്ത് കയറാനായത്. കുട്ടിയെ മരിച്ച നിലയിലും യുവതിയെ രക്തം വാര്‍ന്ന് അബോധാവസ്ഥയിലും ആണ് കണ്ടെത്തിയത്.ഋത്വിക്കിന്റെ മൃതദേഹം ജില്ലാ ആശുപത്രിയിലെ മോര്‍ച്ചറിയിലേക്ക് മാറ്റി.ദീപ്തി മാനസിക ആരോഗ്യ പ്രശ്‌നങ്ങള്‍ ഉള്ള ആളാണെന്നും ചികിത്സ തേടിയിരുന്നെന്നും ബന്ധുക്കള്‍ പറയുന്നു.സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു 


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories