കൊല്ലം മടത്തറയിൽ യുവതി കൈഞരമ്പ് മുറിച്ച ശേഷം കിണറ്റിൽ ചാടി ജീവനൊടുക്കി.മടത്തറ ജീജ ഭവനിൽ ലേഖയാണ് ആത്മഹത്യ ചെയ്തത്.വൈകിട്ട് മൂന്നരയോടെ ആയിരുന്നു സംഭവം.കടയ്ക്കലിൽ നിന്നും ഫയർഫോഴ്സ് എത്തി മൃതദേഹം കിണറ്റിൽ നിന്നും പുറത്തെടുത്തു. അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്ന ജീജക്ക് കഴിഞ്ഞദിവസം ക്യാൻസർ സ്ഥിരീകരിച്ചിരുന്നു. ചികിത്സിച്ച ഭേദമാക്കാൻ കഴിയില്ല എന്ന് തോന്നലാണ് ഇവരെ ആത്മഹത്യയിലേക്ക് നയിച്ചത് എന്നാണ് പ്രാഥമിക വിവരം.
മൃതദേഹം കടയ്ക്കൽ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.