Share this Article
വിഷക്കായ കഴിച്ച് ചികിത്സയിലിരുന്ന വിദ്യാർഥിനി മരിച്ചു
വെബ് ടീം
posted on 25-07-2023
1 min read
STUDENT DIES IN HOSPITAL

ആലപ്പുഴ: ഹരിപ്പാട് വിഷക്കായ കഴിച്ചു ചികിത്സയിലായിരുന്ന വിദ്യാർഥിനി മരിച്ചു. കരുവാറ്റ കണ്ണഞ്ചേരിൽ പുതുവേൽ പ്രശാന്ത്, പ്രസന്ന ദമ്പതികളുടെ മകൾ വീണ (14) ആണ് മരിച്ചത്. ശാരീരിക അസ്വസ്ഥതകളെ തുടർന്ന് കഴിഞ്ഞ ദിവസം ഹരിപ്പാട് താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു. എന്നാൽ കുട്ടി കായ കഴിച്ച വിവരം പറഞ്ഞിരുന്നില്ല. 


അടുത്ത ദിവസം സ്ഥിതി മോശമായതിനെ തുടർന്ന് വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സ തേടി. ഇവിടെ വച്ചാണ് കുട്ടി വിഷക്കായ കഴിച്ച വിവരം പറഞ്ഞത്. തുടർന്ന് ചികിത്സയിലിരിക്കെ മരിക്കുകയായിരുന്നു. ആയാപറമ്പ് എൻഎസ്എസ് എച്ച്. എസ്എസിലെ ഒൻപതാം ക്ലാസ് വിദ്യാർഥിയാണ്. 

ഇതുകൂടി വായിക്കാം

റെയില്‍വേ ഓണ്‍ലൈന്‍ ടിക്കറ്റ് റിസര്‍വേഷന്‍ തടസ്സപ്പെട്ടു; IRCTC വെബ്സൈറ്റും മൊബൈൽ ആപ്പും മണിക്കൂറുകളായി തകരാറിൽ

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories