കൊച്ചി വൈറ്റിലയില്‍ പോളപ്പായലില്‍ കുടുങ്ങിയ ബാര്‍ജ് നീക്കാനാകാതെ കാക്കനാട് റൂട്ടിലെ വാട്ടര്‍മെട്രോ സര്‍വ്വീസ് തടസ്സപ്പെട്ടിരിക്കുകയാണ്. അമ്പലമുകളിലെ ഫാക്ടിന്റെ പ്ലാന്റിലേക്കും തിരിച്ചുമുള്ള ബാര്‍ജാണ് ഇവിടെ കുടുങ്ങിക്കിടക്കുന്നത്. മണ്‍സൂണ്‍ കാലത്ത് പോളപ്പായല്‍ ജലഗതാഗതത്തിന്റെ സ്ഥിരം വില്ലനാണ്.