Share this Article
ഗർഭസ്ഥ ശിശു മരിച്ച സംഭവം; മൃതദേഹം റീ പോസ്റ്റ്‌മോർട്ടം ചെയ്യാനൊരുങ്ങി ബന്ധുക്കള്‍
Death Of Unborn Baby; Body Will Be Re post Mortem

ഗർഭസ്ഥ ശിശു ചികിത്സാ പിഴവിനെത്തുടർന്ന് മരിച്ചതായി പരാതി. കാട്ടാക്കടയിലെ സ്വകാര്യ ആശുപത്രിയിൽ ഏഴുമാസം വളർച്ചയെത്തിയ ഗർഭസ്ഥ ശിശു മരിച്ച സംഭവത്തിൽ കുഞ്ഞിന്റെ മൃതദേഹം പുറത്തെടുത്തു പരിശോധന നടത്താനൊരുങ്ങി ബന്ധുക്കള്‍. കിള്ളി തോലിക്കോട്ടുകോണം ഫാത്തിമ്മ-സെയ്യദ് അലി ദമ്പതികളുടെ കുഞ്ഞിന്റെ മൃതദേഹം ആണ് റീ പോസ്റ്റ്‌മോർട്ടം നടത്തുന്നത്.

കിളളി തൊളിക്കോട്ടുകോണം സ്വദേശി ഫാത്തിമയുടെ വയറ്റിൽ ഉണ്ടായിരുന്ന 7 മാസം പ്രായമുള്ള കുട്ടിയാണ് മരിച്ചത്. കുട്ടി മരിച്ചെന്ന് ബോധ്യപ്പെട്ടിട്ടും മറ്റൊരു ആശുപത്രിയിലേക്ക് കാട്ടാക്കടയിലെ സ്വകാര്യ ആശുപത്രി അധികൃതർ പറഞ്ഞു വിട്ടതാണ് പ്രതിഷേധത്തിന് കാരണമായത്.

കുട്ടിയുടെ അമ്മയുടെ ആരോഗ്യസ്ഥിതി മോശമായ അവസ്ഥയിലാണ്. കുട്ടിയുടെ ബന്ധുക്കൾ കാട്ടാക്കടയിലെ സ്വകാര്യ ആശുപത്രിയിലെത്തി ബഹളം വച്ചു.  പൊലീസ് ഇപ്പോൾ സ്ഥലത്ത് ഉണ്ട്.  ഇന്നലെ രാത്രിയാണ് സംഭവം. 

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories