Share this Article
Union Budget
റാഗിങ്ങിനെ തുടര്‍ന്ന് വിദ്യാര്‍ത്ഥി അവശനിലയില്‍
Latest news from  Trivandrum

നെയ്യാറ്റിന്‍കര പെരുമ്പഴുതൂര്‍ പോളിടെക്‌നികിലെ വിദ്യാര്‍ത്ഥി റാഗിങ്ങിനെ തുടര്‍ന്ന് അവശനിലയില്‍. ഒന്നാം വര്‍ഷ പോളിടെക്‌നിക് ഇന്‍സ്ട്രുമെന്റേഷന്‍ വിദ്യാര്‍ത്ഥിയായ ചെങ്കല്‍ സ്വദേശി അനൂപ് ജി. ആണ് റാഗിങ്ങിനെ  തുടര്‍ന്ന് അവശനിലയില്‍ കഴിയുന്നത്.

പെരുമ്പഴുതൂര്‍ പോളിടെക്‌നിലെ മുതിര്‍ന്ന വിദ്യാര്‍ത്ഥികളായ എബിന്‍ , ആദ്യതിന്‍ , അനന്ദു, കിരണ്‍ , തുടങ്ങിയ 20 തോളം പേര്‍ റാഗിംഗ് ചെയ്തതായാണ് വിദ്യാര്‍ത്ഥി പ്രിന്‍സിപ്പാളിന് നല്‍കിയ പരാതി. തലയ്ക്കും സ്വകാര്യ ഭാഗത്തും വയറിലും മര്‍ദ്ദനം ഏറ്റതായി പരാതിയുണ്ട്. 


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories