Share this Article
കടലില്‍ തിരയില്‍പ്പെട്ട 14കാരന്‍ മുങ്ങി മരിച്ചു; മൂന്ന് പേരെ രക്ഷപ്പെടുത്തി
വെബ് ടീം
posted on 06-12-2023
1 min read
fourteen year old drowned in kozhikode sea

കോഴിക്കോട്: കോതിപ്പാലത്ത് കടലില്‍ വിദ്യാര്‍ഥി മുങ്ങി മരിച്ചു. ചാമുണ്ഡി വളപ്പ് സ്വദേശി സുലൈമാന്റെ മകന്‍ മുഹമ്മദ് സെയ്ദ് ആണ് മരിച്ചത്.ഇന്നലെ വൈകീട്ട് ആറുമണിക്ക് കോതിപ്പാലത്ത് ചാമുണ്ഡി വളപ്പ് ബീച്ചിലാണ് അപകടം.സുഹൃത്തുക്കള്‍ക്കൊപ്പം കുളിക്കുന്നതിനിടെ ഒഴുക്കില്‍ പെടുകയായിരുന്നു. കളിക്കുന്നതിനിടെ കുട്ടികള്‍ വെള്ളത്തില്‍ മുങ്ങുന്നത് കണ്ട മത്സ്യത്തൊഴിലാളികള്‍ മൂന്ന് കുട്ടികളെ ഉടന്‍ തന്നെ രക്ഷപ്പെടുത്തി. ഇനി ആരും അപകടത്തില്‍പ്പെട്ട് കാണില്ല എന്നാണ് മത്സ്യത്തൊഴിലാളികള്‍ കരുതിയത്. നാലാമത്തെ കുട്ടി കരയ്ക്ക് കയറിയതായി മറ്റു കുട്ടികള്‍ പറഞ്ഞതിനാല്‍ കടലില്‍ കൂടുതല്‍ തിരച്ചില്‍ നടത്തുകയും ചെയ്തില്ല. അപകടത്തില്‍പ്പെട്ട കുട്ടികളെ ഉടന്‍ തന്നെ മത്സ്യത്തൊഴിലാളികള്‍ ആശുപത്രികളില്‍ എത്തിച്ചു. 

മുഹമ്മദ് സെയ്ദിനായി ബന്ധുവീട്ടിലും പ്രദേശത്തും ഇന്നലെ തിരച്ചില്‍ നടത്തിയിരുന്നു. കുട്ടി ബന്ധുവീട്ടിലോ മറ്റോ പോയി കാണുമെന്നായിരുന്നു ഇന്നലെ രാത്രി കരുതിയിരുന്നത്. ഇന്ന് രാവിലെയാണ് 14കാരന്റെ മൃതദേഹം ബീച്ചിന് അരികില്‍ നിന്ന് മത്സ്യത്തൊഴിലാളികള്‍ കണ്ടെത്തിയത്. മുഹമ്മദ് സെയ്ദിന്റെ സഹോദരനും അപകടത്തില്‍ പെട്ടിരുന്നു. നിലവില്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. മറ്റു രണ്ട് കുട്ടികള്‍ അപകടനില തരണം ചെയ്തതിനെ തുടര്‍ന്ന് ആശുപത്രി വിട്ടു.

ALSO WATCH

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories