പരപ്പനങ്ങാടി:മൂന്ന് വയസുകാരി ബൈക്കിടിച്ച് മരിച്ചു.ചെട്ടിപ്പടി അങ്ങാടി കടപ്പുറത്തെ എരിൻ്റെ പുരക്കൽ മുസ്തഫ(സദ്ദാം) - റാജിഷ ദമ്പതികളുടെ മകൾ ഇഷ ഹൈറിൻ (മൂന്ന്) ആണ് മരിച്ചത്. ബുധനാഴ്ച വൈകീട്ട് അഞ്ച് മണിക്കാണ് സംഭവം. വീട്ടുമുറ്റത്ത് കളിച്ചു കൊണ്ടിരുന്ന കുട്ടി റോഡിനരികിലെത്തിയതോടെ ആലുങ്ങൽ ബീച്ച് ഭാഗത്ത് നിന്നും വേഗതയിൽ വന്ന ബൈക്ക് ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. ബൈക്കുകാരൻ നിർത്താതെ പോയെങ്കിലും പിന്നീട് കണ്ടെത്തി.
ഗുരുതര പരുക്കേറ്റ കുട്ടിയെ ഉടനെ കോഴിക്കോട് മെഡിക്കൽ കോളജിൽ എത്തിച്ചെങ്കിലും ചികിത്സയിലിരിക്കെ ഇന്നലെ പുലർച്ചെ മരിക്കുകയായിരുന്നു. സഹോദരൻ: മുഹമ്മദ് ഹാഫിസ്.