കൊച്ചി: സീറോ മലബാർ കത്തോലിക്ക സഭ കർദിനാൾ മാർ ജോർജ് ആലഞ്ചേരിക്കെതിരെ നടപടിയുമായി വത്തിക്കാൻ. ആലഞ്ചേരിയുടെ രാജി വത്തിക്കാൻ ആവശ്യപ്പെട്ടു.ജനുവരിയിലെ സിനഡിന് മുമ്പ് രാജി നൽകാനും നിർദ്ദേശം.ഏറെ നാളായി തുടരുന്ന സീറോ മലബാർ സഭയിലെ തർക്കം പരിഹരിക്കുന്നതിൽ ആലഞ്ചേരി പരാജയപ്പെട്ടെന്നാണ് വത്തിക്കാൻ വിലരുത്തൽ.തർക്കവുമായി ബന്ധപ്പെട്ട് വത്തിക്കാൻ പ്രതിനിനിധിയെ കയ്യേറ്റം ചെയ്യുന്ന സാഹചര്യം സൃഷ്ടിച്ചെന്ന വിലയിരുത്തലും ആലഞ്ചേരിക്ക് തിരിച്ചടിയായി.
കത്തോലിക്ക സഭയെ പിടിച്ചുലച്ച ഭൂമി വിവാദവും സ്ഥാനചലനത്തിന് കാരണമായെന്നാണ് സൂചന.സിനഡ് ചേരുന്ന ജനുവരി വരെ സഭയുടെ ഭരണം പൊന്തിഫിക്കൽ ഡെലിഗേറ്റിന് നൽകാനും തീരുമാനമായി.ആർച്ച് ബിഷപ്പ് സിറിൽ വാസിനാണ് ചുമതല.വിശ്വസികളും ഒരു കൂട്ടം വൈദികരും രണ്ടു തട്ടില്‍ നിലനില്‍ക്കവേ ഉടലെടുത്ത പ്രശ്നങ്ങള്‍ വത്തിക്കാൻ നിരിക്ഷിച്ചു വരുകയായിരുന്നു.
കര്‍ദ്ദിനാളിനെതിരായ ഭൂമി ഇടപാടില്‍ അതിരൂപതയിലെ വൈദികര്‍ നിരത്തിയ തെളിവുകള്‍ അതീവ ഗൗരവമായാണ് വത്തിക്കാന്‍ കണ്ടിട്ടുള്ളത്. സഭയുമായി ബന്ധപ്പെട്ട തർക്കങ്ങൾക്ക് പരിഹാരം കണ്ടെത്താൻ പരമാവധി സമയം നല്‍കിയിട്ടും എറണാകുളം അങ്കമാലി അതിരൂപതയിലെ പ്രതിസന്ധി പരിഹരിക്കാൻ സഭാ നേതൃത്വത്തിന് കഴിഞ്ഞില്ലെന്നാണ് വാത്തിക്കാൻ വിലയിരുത്തൽ. ഈ സാഹചര്യത്തിൽ ഇന്ത്യയിലെ വത്തിക്കാൻ സ്ഥാനപതി കര്‍ദിനാള്‍ ലിയോ പോള്‍ ജെറലി കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയുമായി കഴിഞ്ഞ ദിവസം നേരിട്ടു കൂടിക്കാഴ്ച നടത്തിയിരുന്നു.നെടുമ്പാശേരി വിമാനത്താവളത്തിനുള്ളില്‍ വച്ചായിരുന്നു കൂടികാഴ്ച.ഇതിനു പിന്നാലെയാണ് ആലഞ്ചേരിക്കെതിരായ നടപടി എന്നതാണ് ശ്രദ്ധേയം.