കണ്ടല സഹകരണ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട് കൂടുതല്‍ പേരെ ഇന്ന് ചോദ്യം ചെയ്യും. സിപിഎം പഞ്ചായത്ത് പ്രസിഡന്റ് അടക്കം 12 പേര്‍ക്കാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് നോട്ടീസ് നല്‍കിയിരിക്കുന്നത്. എല്ലാവരും കൊച്ചിയിലെ ഇഡി ഓഫീസില്‍ ചോദ്യം ചെയ്യലിന് ഹാജരാകും.
കണ്ടല സര്‍വീസ് സഹകരണ ബാങ്ക് ക്രമക്കേടുമായി ബന്ധപ്പെട്ട് സിപിഎം പഞ്ചായത്ത് പ്രസിഡന്റ് ഉള്‍പ്പെടെയുള്ളവരെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്യും. മാറനല്ലൂര്‍ പഞ്ചായത്ത് പ്രസിഡന്റ് എ.സുരേഷ്‌കുമാര്‍, പഞ്ചായത്ത് മുന്‍ വൈസ് പ്രസിഡന്റ് ഗോപകുമാര്‍, സഹകരണ ബാങ്ക് മുന്‍ പ്രസിഡന്റ് ഭാസുരാംഗന്റെ അടുത്ത ബന്ധുക്കളില്‍ ചിലര്‍, മുന്‍ ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങള്‍ എന്നിവര്‍ക്കാണ് ഇഡി നോട്ടിസ് നല്‍കിയത്.
ചോദ്യം ചെയ്യലിന് ഹാജരാകാനും ആവശ്യം വന്നാല്‍ എറണാകുളത്ത് തന്നെ തുടരണമെന്നും ഇഡി മുന്‍കൂട്ടി എല്ലാവരെയും അറിയിച്ചിട്ടുണ്ട്. അതെസമയം, പഞ്ചായത്ത് പ്രസിഡന്റിന് എതിരെ അന്വേഷണം തുടര്‍ന്ന് പോയാല്‍ നടപടി എടുക്കാന്‍ പാര്‍ട്ടി നിര്‍ബന്ധിതതമാകും. അങ്ങനെ വന്നാല്‍ പ്രസിഡന്റ് സ്ഥാനം രാജിവെയ്‌ക്കേണ്ടി വരും. ചിട്ടി, വായ്പ,ബാങ്ക് നിക്ഷേപം ഉള്‍പ്പടെയുള്ള രേഖകള്‍ ഹാജരാക്കണം എന്നാണ് ഇഡിയുടെ നിര്‍ദേശം. അതേസമയം, കേസില്‍ അറസ്റ്റിലായ എന്‍.ഭാസുരാംഗനും മകന്‍ അഖില്‍ജിത്തും റിമാന്‍ഡിലാണ്.