ഇടുക്കി കരുണാപുരത്ത് വൈദ്യുതി വേലിയില്‍ നിന്ന് ഷോക്കേറ്റ് ഗൃഹനാഥന്‍ മരിച്ചു. തണ്ണിപ്പാറ സ്വദേശി ഓവേലില്‍ വര്‍ഗീസ് ജോസഫാണ് മരിച്ചത്. കാട്ടുമൃഗങ്ങളെ പ്രതിരോധിക്കാന്‍ സ്ഥാപിച്ച വേലിയില്‍ നിന്നാണ് ഷോക്കേറ്റത്. ഇന്ന് രാവിലെ ആറ് മണിയോടെയാണ് അപകടം.
പന്നിപ്പാറയിലെ സ്വന്തം കൃഷിയിടത്തില്‍ വന്യമൃഗങ്ങളെ തടയുന്നതിനായി നിര്‍മ്മിച്ച വൈദ്യുതി കമ്പിയില്‍ നിന്നാണ് ഇയാള്‍ക്ക് ഷോക്കേറ്റത്. ഇവിടെ വന്യജീവി ശല്യം രൂക്ഷമായതിനെ തുടര്‍ന്നാണ് ഇയാള്‍ വൈദ്യുതി വേലി നിര്‍മ്മിച്ചത്. രാവിലെ ഏലത്തോട്ടത്തില്‍ നിന്നും ഇയാള്‍ക്ക് ഷോക്കേല്‍ക്കുകയായിരുന്നു.
കമ്പംമുട്ട് പൊലീസ് സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കിയതായും മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ക്ക ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കുമെന്ന് പൊലീസ് പറഞ്ഞു.