Share this Article
ഷബ്‌നയുടെ മരണം; ഭര്‍ത്താവിന്റെ അമ്മ അറസ്റ്റില്‍,പിടിയിലായത് ലോഡ്ജിൽ നിന്ന്; അച്ഛനും സഹോദരിയും ഒളിവില്‍
വെബ് ടീം
posted on 13-12-2023
1 min read

കോഴിക്കോട്: ഓര്‍ക്കാട്ടേരി കുന്നുമ്മക്കരയില്‍ യുവതിയെ ഭര്‍തൃവീട്ടില്‍ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ഭര്‍തൃമാതാവും അറസ്റ്റില്‍. മരണപ്പെട്ട ഷബ്‌നയുടെ ഭര്‍ത്താവ് ഹബീബിന്റെ മാതാവ് തണ്ടാര്‍കണ്ടി നബീസയെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. കേസെടുത്തതിന് പിന്നാലെ ഒളിവില്‍പോയ ഇവരെ കോഴിക്കോട്ടെ ലോഡ്ജില്‍നിന്നാണ് പിടികൂടിയത്. പ്രതിയെ വടകര കോടതിയില്‍ ഹാജരാക്കി.

അതേസമയം, ഷബ്‌നയുടെ മരണവുമായി ബന്ധപ്പെട്ട കേസിലെ മറ്റുപ്രതികളായ ഭര്‍ത്താവ് ഹബീബ്, ഭര്‍തൃസഹോദരി, ഭര്‍തൃപിതാവ് എന്നിവര്‍ ഇപ്പോഴും ഒളിവിലാണ്. ഇവരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി വ്യാഴാഴ്ച പരിഗണിക്കും. കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന ഹബീബിന്റെ അമ്മാവന്‍ ഹനീഫയുടെ ജാമ്യാപേക്ഷയും കോടതി വ്യാഴാഴ്ച പരിഗണിക്കുന്നുണ്ട്. ഷബ്‌നയുടെ മരണവുമായി ബന്ധപ്പെട്ട കേസില്‍ ഭര്‍ത്താവിന്റെ അമ്മാവന്‍ ഹനീഫയും ഭര്‍തൃമാതാവ് നബീസയുമാണ് ഇതുവരെ അറസ്റ്റിലായവര്‍. ഹനീഫ ഷബ്‌നയെ മര്‍ദിച്ചതിന്റെ സിസിടിവി ദൃശ്യങ്ങളടക്കം ബന്ധുക്കള്‍ നേരത്തെ പുറത്തുവിട്ടിരുന്നു.

ALSO WATCH

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories