Share this Article
അടച്ചിട്ടിരുന്ന വീട്ടിൽ മോഷണ ശ്രമം; യുവതി അറസ്റ്റിൽ
വെബ് ടീം
posted on 23-08-2023
1 min read
women arrested for theft attempt

ആലപ്പുഴ: മാന്നാർ എണ്ണക്കാട് ഭാഗത്തു അടച്ചിട്ടിരുന്ന വീട്ടിൽ മോഷണ ശ്രമം നടത്തിയ യുവതിയെ മാന്നാർ പൊലീസ് അറസ്റ്റ് ചെയ്തു.വീയപുരം വെള്ളംകുളങ്ങര പുത്തൻപുരയിൽ പ്രമോദിന്റെ ഭാര്യ മായാകുമാരി (36) നെ ആണ് മാന്നാർ പൊലീസ്അറസ്റ്റ് ചെയ്തത്.ബുധനൂർ പഞ്ചായത്ത്‌ പതിനൊന്നാം വാർഡിൽ ശ്രീ വാണി  ഭവനത്തിൽ വിജയൻ നായരുടെ വീട്ടിലാണ്  മോഷണ ശ്രമം നടന്നത്.കഴിഞ്ഞ ദിവസം രാത്രിയിലാണ് മോഷണ ശ്രമം നടന്നത്. ഈ സമയം വഴിയാത്രക്കാർ വരുന്നത് കണ്ട യുവതി ഓടി രക്ഷപെട്ടിരുന്നു. ഉടൻ തന്നെ വഴിയാത്രക്കാരും പ്രദേശ വാസികളും ചേർന്ന്പൊലീസ്സിനെ വിവരം അറിയിച്ചതിനെ തുടർന്ന് എത്തിയപൊലീസ്സും നാട്ടുകാരും പ്രദേശത്ത്  നടത്തിയ തിരച്ചിലിൽ പ്രതി വന്ന ഇരു ചക്ര വാഹനവും വീടിന്റെ വാതിലുകൾ പൊളിക്കാൻ ഉപയോഗിക്കുന്ന കമ്പി, പാര തുടങ്ങിയ സാധനങ്ങളും പോലിസ് കണ്ടെടുത്തിരുന്നു. തുടർന്ന്   നടത്തിയ അന്വേഷണത്തിലാണ് സംഭവം നടന്ന് മണിക്കൂറുകൾക്കുള്ളിൽ പ്രതിയെ പിടികൂടിയത്.സംഭവം നടന്ന സ്ഥലത്ത് ഉപേക്ഷിച്ച സ്‌കൂട്ടറും കസ്റ്റഡിയിൽ  എടുത്തിട്ടുണ്ട് 

വീട്ടുടമയും കുടുംബവും  കുറച്ച്  ദിവസങ്ങളായി മകനോടൊപ്പം മുംബൈയിൽ ആണ് . ഇത് നിരീക്ഷിച്ച ശേഷമാണ്  മോഷണ ശ്രമം. പ്രതിയായ മായാകുമാരിക്ക് സമാന സംഭവങ്ങളിൽ വീയപുരം, ഹരിപ്പാട് സ്റ്റേഷനുകളിൽ നിലവിൽ കേസുകൾ  ഉള്ളതായും. ഇവരുടെ കൂടെ ഒരാൾ കൂടി ഉള്ളതായി സംശയിക്കുന്നുണ്ടെന്നും ഇതുമായി ബന്ധപ്പെട്ട് കൂടുതൽ അന്വേഷണം നടക്കുകയാണെന്നും പൊലീസ്  പറഞ്ഞു.നിലവിൽ. മാന്നാർപൊലീസ്  ഇൻസ്‌പെക്ടർ ജോസ് മാത്യുവിന്റെ നേതൃത്വത്തിൽ എസ് ഐ ബിജുക്കുട്ടൻ, സീനിയർ സിവിൽ പൊലീസ്  ഓഫീസർ സ്വർണരേഖ സിവിൽ പൊലീസ്  ഓഫീസർമാരായ സാജിദ്,നിസാം, ഹരിപ്രസാദ്, ശ്രീകുമാർ, ദിനീഷ് ബാബു എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്

ALSO WATCH

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories