Share this Article
മികച്ച ക്ഷീരകര്‍ഷകനുള്ള അവാര്‍ഡ് നേടിയ വ്യാപാരി ജീവനൊടുക്കിയ നിലയിൽ
വെബ് ടീം
posted on 02-12-2023
1 min read
MERCHANT COMMITT SUICIDE AT KANNUR

കണ്ണൂർ: പയ്യാവൂർ ചീത്തപ്പാറയിൽ വ്യാപാരി ജീവനൊടുക്കിയ നിലയിൽ. ചീത്തപ്പാറ മറ്റത്തിൽ ജോസഫാണ് മരിച്ചത്. വീടിന് സമീപത്തെ മരക്കൊമ്പിലാണ് ജോസഫിനെ ഇന്ന് മരിച്ച നിലയിൽ കണ്ടെത്തിയത്. ചന്ദനക്കാംപാറയിൽ കോഴിക്കട നടത്തുകയായിരുന്നു. ഏറെ നാൾ പശു വളർത്തലും കോഴി ഫാമും നടത്തിയ ശേഷമാണ് ജോസഫ് കച്ചവടത്തിലേക്ക് തിരിഞ്ഞത്. 12 വർഷം മുൻപ് മികച്ച ക്ഷീരകർഷകനുള്ള ബ്ലോക്ക് തല അവാർഡ് നേടിയിരുന്നു.ജോസഫിന് കടബാധ്യത ഉണ്ടായിരുന്നെന്നാണ് റിപ്പോർട്ട്.

(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക.  ടോള്‍ ഫ്രീ നമ്പര്‍:  Toll free helpline number: 1056, 0471-2552056) 


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories