Share this Article
പുഴയോരത്തെ മദ്യപാനം ചോദ്യം ചെയ്തു'; പുലക്കാട്ടുക്കര സ്വദേശിയെ വീട്ടിൽ നിന്ന് പിടിച്ചിറക്കി ക്രൂര മർദ്ദനം
വെബ് ടീം
posted on 26-12-2023
1 min read
taken-out-of-the-house-and-beaten-in-pulakkattukkara-thrissur-visuals-out-police-case

തൃശൂർ പുലക്കാട്ടുക്കരയിൽ ലഹരി സംഘത്തിന്റെ ആക്രമണം. പുലക്കാട്ടുക്കര സ്വദേശി വിനുവിനെ വീട്ടിൽ നിന്ന് പിടിച്ചിറക്കി ക്രൂരമായി മർദ്ദിച്ചത്. പുഴയോരത്തെ മദ്യപാനം ചോദ്യം ചെയ്തതാണ് പ്രകോപനത്തിന് കാരണമായതെന്ന് വിനു പറയുന്നു. വിനുവിനെ റോഡിലിട്ട് തല്ലുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നു. 

പെൺ മക്കളുമൊത്ത് പുഴയിൽ കുളിക്കാൻ ചെന്നപ്പോഴാണ് വിനു ലഹരി സംഘത്തെ ചോദ്യം ചെയ്തത്. ഇതിന്റെ പ്രതികാരമെന്നോണമാണ് വിനുവിനെ വീട്ടിൽ നിന്നിറക്കി മർദ്ദിച്ചത്. സംഘത്തിൽ പതിനഞ്ചു പേരുണ്ടായിരുന്നു. വിനുവിന്റെ മകളുടേയും സഹോദര പുത്രിയുടേയും മാല പൊട്ടിച്ചതായും പരാതി ഉയരുന്നുണ്ട്. അതേസമയം, മർദ്ദനത്തിന്റെ ദൃശ്യങ്ങൾ പുറത്ത് വന്നതോടെ സംഭവത്തിൽ പൊലീസ് കേസെടുത്തു. 

ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് പുതുക്കാട് പൊലീസ് കേസെടുത്തിരിക്കുന്നത്. പ്രതികളെ ഉടന്‍ പിടികൂടുമെന്ന് പൊലീസ് അറിയിച്ചു. മണലി പുഴയുടെ തീരത്ത് ലഹരി സംഘങ്ങളുടെ വിളയാട്ടമാണെന്ന് നാട്ടുകാർ പറയുന്നു

പുലക്കാട്ടുക്കര സ്വദേശിയെ വീട്ടിൽ നിന്ന് പിടിച്ചിറക്കി ക്രൂര മർദ്ദനം; ഇവിടെ ക്ലിക്ക് ചെയ്ത് വീഡിയോ റിപ്പോർട്ട് കാണാം

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories