Share this Article
മുട്ടത്തോടിൽ വിജാഗിരി, കുപ്പിക്കുള്ളിലെ മോഹൻലാൽ; വിസ്മയം തീർത്ത് എം ജി നാരായണൻ
Vijagiri in an eggshell, Mohanlal in a bottle; MG Narayanan was amazed

റിട്ടയർമെന്റ് ജീവിതം  കലാപരമായ കഴിവുകൾ കൊണ്ട് മനോഹരമാക്കുകയാണ് തൃശൂർ താണിക്കുടം സ്വദേശി എം ജി നാരായണൻ.  ചിത്രരചനയിലെ പ്രാവീണ്യത്തോടൊപ്പം  ചില്ല് കുപ്പിക്കുള്ളിൽ വിവിധ രൂപങ്ങൾ ഒരുക്കിയുമാണ് നാരായണൻ തന്റെ കലാ നൈപുണ്യം വിനിയോഗിക്കുന്നത്.  ചില്ലുകുപ്പിക്കുള്ളിൽ നടൻ മോഹൻലാലിന്റെ രൂപം ഒരുക്കിയാണ് നാരായണൻ ഇപ്പോൾ ബന്ധുക്കളെയും നാട്ടുകാരെയും അദ്‌ഭുതപ്പെടുത്തിയിരിക്കുന്നത്.

തൃശൂർ താണിക്കുടം സ്വദേശിയായ എം ജി നാരായണൻ ആരോഗ്യ വകുപ്പിലെ ജോലിയിൽ നിന്നും വിരമിച്ചതിനു ശേഷമാണ് മുഴുവൻ സമയ കലാപ്രവർത്തനങ്ങളിൽ വ്യാപൃതനായത്. ചില്ലുകുപ്പികൾക്കുള്ളിൽ മനോഹരമായ രൂപങ്ങളാണ് നാരായണൻ ഒരുക്കിയിരിക്കുന്നത്. കുപ്പിക്കുള്ളിൽ മോഹൻലാലിന്റെ രൂപം ഒരുക്കിയാതാണ്‌ നാരായണ ഏറ്റവും പുതിയ കലാസൃഷ്ടി.  മൂന്ന് മാസത്തോളം സമയം ചെലവഴിച്ചാണ് ഇതുണ്ടാക്കിയത്..

മുട്ടതോടിൽ വിജാഗിരി വച്ചതടക്കമുള്ള  വിവിധ സൃഷ്ടികൾ ഉണ്ടെങ്കിലും മുട്ടതോടിൽ മോഹൻലാലിന്റെ അമ്മയുടെ ചിത്രം വരച്ചതാണ് ഏറ്റവും ആകർഷണം. ചിത്രകലയിലെ പ്രാവീണ്യം മൂലം വർഷങ്ങൾക്ക് മുൻപ് താണിക്കുടം ക്ഷേത്രത്തിലെ ദേവിയുടെ ചിത്രം വരയ്ക്കുവാനുള്ള അവസരവും നാരായണന് ലഭിച്ചിരുന്നു. 

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories