കണ്ണൂർ: പയ്യന്നൂരിൽ മുലപ്പാൽ തൊണ്ടയിൽ കുരുങ്ങി 49 ദിവസം പ്രായമായ കുഞ്ഞ് മരിച്ചു.കണ്ടങ്കാളിയിലെ യു സതീശന്റെയും രാധികയുടെയും ഇരട്ടകുട്ടികളിൽ ആൺകുഞ്ഞാണ് മരിച്ചത്. ഇന്നുപുലര്‍ച്ചെ 5 മണിയോടെ അസ്വസ്ഥത പ്രകടിപ്പിക്കുന്നതായി കണ്ടതിനെതുടര്‍ന്ന് കുട്ടിയെ ഉടന്‍തന്നെ പരിയാരത്തെ കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. അസ്വാഭാവിക മരണത്തിന് കേസെടുത്ത് പയ്യന്നൂർ പോലീസ്.