Share this Article
ഒമ്പതു വയസ്സുകാരന്റെ മൃതദേഹം മാലിന്യക്കുഴിയില്‍
വെബ് ടീം
posted on 24-10-2023
1 min read
dead body of nine year old boy found in garbage pit

തൃശൂര്‍: ഒമ്പതു വയസ്സുള്ള കുട്ടിയുടെ മൃതദേഹം മാലിന്യക്കുഴിയില്‍ കണ്ടെത്തി. തൃശൂര്‍ കൊട്ടേക്കാട് കുറുവീട്ടില്‍ ജോണ്‍ പോളിന്റെ മൃതദേഹമാണ് കണ്ടെത്തിയത്. വീടിന് സമീപത്തെ പ്ലാസ്റ്റിക് കമ്പനിയുടെ മാലിന്യക്കുഴിയിലാണ് മൃതദേഹം കണ്ടത്. ഇന്നലെ ഉച്ചകഴിഞ്ഞ് സൈക്കിളുമായി പുറത്തേക്ക് പോയ കുട്ടിയെ പിന്നീട് കാണാതാകുകയായിരുന്നു. കളിക്കിടെ സൈക്കിള്‍ നിയന്ത്രണം വിട്ട് മാലിന്യക്കുഴിയില്‍ വീണ് അപകടം ഉണ്ടായതാണെന്നാണ് പ്രാഥമിക നിഗമനം.

കൊട്ടേക്കാട് സെന്റ് മേരീസ് എൽ പി സ്കൂളിലെ നാലാം ക്ലാസ് വിദ്യാർത്ഥിയാണ്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories