Share this Article
തലയിലൂടെ റോഡ് റോളർ കയറി ഇറങ്ങി; യുവാവിന് ദാരുണാന്ത്യം
വെബ് ടീം
posted on 16-09-2023
1 min read
road roller runs over man died

കൊല്ലം: റോഡ് റോളറിന്റെ അടിയിൽപ്പെട്ട് യുവാവ് മരിച്ചു. കൊല്ലം അഞ്ചലിലാണ് ദാരുണ അപകടം. അലയമൺ കണ്ണംകോട് ചരുവിള വീട്ടിൽ വിനോദ് (37) ആണ് മരിച്ചത്. ബൈപ്പാസിനോടു ചേർന്നുള്ള റോഡ് നിർമാണത്തിനായി എത്തിച്ച റോഡ് റോളർ യുവാവിന്റെ തലയിലൂടെ കയറിയിറങ്ങുകയായിരുന്നു. 

വിനോദ് വാഹനത്തിനു മുന്നിൽ കിടുന്നുറങ്ങുകയായിരുന്നു. ഡ്രൈവർ ഇയാളെ കണ്ടില്ല. വിനോദ് മദ്യ ലഹരിയിലായിരുന്നുവെന്നും വിവരമുണ്ട്. ഇക്കാര്യത്തിൽ പക്ഷേ സ്ഥിരീകരണം വന്നിട്ടില്ല. ബൈപ്പാസിൽ തെരുവു വിളക്കുകൾ ഇല്ലാത്തതിനാൽ വിനോദിനെ കണ്ടില്ല എന്നാണ് റോ‍ഡ് റോളർ ഓടിച്ചയാൾ പൊലീസിനോടു പറഞ്ഞത്. 

മൃതദേഹം താലൂക്ക് ആശുപത്രിയിലെ മോർച്ചറിയിലേക്ക് മാറ്റി. മൃതദേഹത്തിൽ നിന്നു കിട്ടിയ മൊബൈൽ ഫോൺ വഴിയാണ് മരിച്ചയാളെ തിരിച്ചറിഞ്ഞത്. തയ്യൽ തൊഴിലാളിയാണ് വിനോദ്. ഇയാൾ അവിവാഹിതനാണ്. മൃതദേഹം പോസ്റ്റുമോർട്ടത്തിനു ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും. 

ALSO WATCH

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories