കണ്ണൂർ: പഴയങ്ങാടിക്കടുത്ത് കൊത്തി കുഴിച്ച പാറ റോഡിൽ 6600 ലിറ്റർ സ്പിരിറ്റ് എക്സൈസ് സംഘം പിടികൂടി. ഉച്ചയ്ക്ക് 2.45 ഓടെയാണ് പിടികൂടിയത്. നാഷനൽ പെർമിറ്റ് ലോറിയിലാണ് സ്പിരിറ്റ് കടത്തിയത്.
ഡ്രൈവർ കാസർകോട് സ്വദേശി കെ മൂസക്കുഞ്ഞിയെ കസ്റ്റഡിയിൽ എടുത്തിട്ടുണ്ട് .
കർണ്ണാടകയിൽ നിന്നും തൃശ്ശൂരിലേക്ക് കൊണ്ടുപോവുകയായിരുന്ന സ്പിരിറ്റാണ് രഹസ്യവിവരത്തിൻ്റെ അടിസ്ഥാനത്തിൽ പിടികൂടിയത്