Share this Article
രാത്രി റോഡിലിറങ്ങി പേടിപ്പിക്കും; കാലടിയിലെ പ്രേതം പിടിയിൽ; യക്ഷിവേഷം കെട്ടിയ സ്‌ത്രീയെ പൊലീസിൽ ഏൽപ്പിച്ചു | VIDEO
വെബ് ടീം
posted on 31-07-2023
1 min read
Ghost dress wearing women arrested in Kalady

കാലടി:ഒടുവിൽ കാലടിയിലെ പ്രേതം പിടിയിൽ. പേടിപ്പെടുത്തുന്ന രീതിയിൽ വേഷം ധരിച്ച്  രാത്രിയിൽ റോഡിലിറങ്ങുന്ന സ്‌ത്രീയെ പിടിച്ച്‌ പൊലീസിൽ ഏൽപ്പിച്ചു.കുറച്ച്‌ ദിവസമായി കാലടിയിലും പരിസര പ്രദേശങ്ങളിലും ഭീതിയുണ്ടാക്കിയ ഇവരെ മലയാറ്റൂർ നിന്നാണ്‌ നാട്ടുകാർ തടഞ്ഞ്‌ പൊലീസിൽ ഏൽപ്പിച്ചത്‌. ഇവരുടെ കാറിന്റെ ചില്ലും തകർത്തിട്ടുണ്ട്‌. ഇവരുടെ മറ്റ്‌ വിവരങ്ങൾ പുറത്തുവന്നിട്ടില്ല.രാത്രി സമയങ്ങളിൽ റോഡ്‌ സൈഡിൽ വെള്ള സാരിയും മുഖത്ത്‌ തുണികൊണ്ടുള്ള കെട്ടുമായി ഇറങ്ങുന്ന സ്‌ത്രീയെ കണ്ട്‌ പേടിച്ച്‌ വാഹനങ്ങൾ അപകടത്തിൽപ്പെടുന്ന സ്ഥിതി ഉണ്ടായിരുന്നു. വെറുതെ യാത്രക്കാരെ പേടിപ്പിക്കാൻ യക്ഷി വേഷം കെട്ടി റോഡിലിറങ്ങുന്നതായി പരാതി നിലനിൽക്കെയാണ് നാട്ടുകാർ ഇവരെ പിടികൂടി പൊലീസിന് കൈമാറിയത്.

ഇവരെ കണ്ട് ആരെങ്കിലും പ്രതികരിച്ചാൽ അസഭ്യം പറയുകയും  ചെയ്യുമായിരുന്നു. ചോദ്യം ചെയ്‌തപ്പോൾ പൊലീസിന് നേരെയും അസഭ്യവർഷം ഉണ്ടായി. നെടുമ്പാശേരി, കാഞ്ഞൂർ, ചെങ്ങൽ മറ്റൂർ പ്രദേശങ്ങളിലും ഇവർ എത്തിയിരുന്നു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories