Share this Article
വാകേരിയില്‍ വീണ്ടും കടുവ; സിസി ടീവി ദൃശ്യങ്ങള്‍ ലഭിച്ചു
Tiger again in vakery ; Received CC TV footage

വയനാട്ടിലെ കടുവ ഭീതി ഒഴിയുന്നില്ല. വാകേരിക്കടുത്ത് സി.സിയില്‍ രണ്ടാംദിവസവും കടുവയെത്തി.ദൃശ്യങ്ങൾ ക്യാമറയിൽ പതിഞ്ഞു. ഇന്നലെ പുലർച്ചെ സി സി യിലെ ഞാറക്കാട്ടിൽ സുരേന്ദ്രന്റെ 8 മാസം പ്രായമായ പശുക്കിടാ വിനെ ഭക്ഷിച്ച തൊഴുത്തിലാണ് ബാക്കി ഭക്ഷിക്കുന്നതിനായി രാത്രിയിൽ വീണ്ടും കടു വയെത്തിയത്. പ്രദേശത്ത് സ്ഥാപിച്ച ക്യാമറയിലാണ് ദൃശ്യങ്ങൾ പതിഞ്ഞിട്ടുള്ളത്. വനം വകുപ്പ് സ്ഥാപിച്ച ക്യാമറകളിൽ ഫ്ളാഷ് ലൈറ്റ് തെളിയുന്നതും ക്യാമറയിൽ വ്യക്ത മാകുന്നുണ്ട്. പ്രദേശത്ത് രാത്രി 10 മണി മുതൽ പല  തവണ കടുവയെത്തിയതായും നാട്ടുകാർ പറഞ്ഞു.    

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories