Share this Article
ഭാര്യയെ ഭർത്താവ് കഴുത്തറുത്ത് കൊലപ്പെടുത്തി, പൊലീസ് സ്റ്റേഷനിൽ കീഴടങ്ങി
വെബ് ടീം
posted on 25-10-2023
1 min read
HUSBAND MURDERS WIFE AT KANNUR SURRENDERS POLICE STATION

കണ്ണൂർ: ഭർത്താവ് ഭാര്യയെ കഴുത്തറുത്ത് കൊന്നു. പെരിങ്ങോം കങ്കോലിയിലാണ് സംഭവം.ബൊമ്മരടി കോളനിയിലെ പ്രസന്നയാണ് കൊല്ലപ്പെട്ടത്. ഇന്ന് ഉച്ചയ്ക്ക് രണ്ടരയോടെയാണ് സംഭവം. ഭർത്താവ് ഷാജി പയ്യന്നൂർ പോലീസ് സ്റ്റേഷനിൽ കീഴടങ്ങി. വിവരമറിഞ്ഞ് നിരവധി നാട്ടുകാരാണ് കങ്കോലിയിൽ കൊലപാതകം നടന്ന വീട്ടിലേക്ക് എത്തുന്നത്. പൊലീസ് സ്ഥലത്തെത്തിയിട്ടുണ്ട്. ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം മൃതദേഹം പോസ്റ്റ്‌മോർട്ടത്തിന് അയക്കും. ഈ നടപടിക്രമങ്ങൾക്ക് ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും.

ദമ്പതികൾക്ക് മൂന്ന് മക്കളുണ്ട്. കൊലപാതകത്തിന്റെ കാരണം വ്യക്തമല്ല.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories